Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KollamSailors

കൊ​​ല്ലം സെയ്‌ലേഴ്സി​​ന് തകർപ്പൻ ജയം

കാ​​ര്യ​​വ​​ട്ടം: കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗ് (കെ​​സി​​എ​​ൽ) മൂ​​ന്നാം സീ​​സ​​ണി​​ലെ ആ​​ദ്യ സെ​​ഞ്ചു​​റി നേ​​ട്ടം മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ സ്വ​​ന്ത​​മാ​​ക്കി​​യെ​​ങ്കി​​ലും ആ​​ല​​പ്പി റി​​പ്പി​​ൾ​​സി​​ന് നി​​രാ​​ശ​​യു​​ടെ ദി​​നം. 186 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാ​​മ​​ത് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ കൊ​​ല്ലം സെയ്‌ലേ ഴ്സി​​ന്‍റെ മു​​ൻ​​നി​​ര ബാ​​റ്റ​​ർ​​മാ​​ർ ആ​​ല​​പ്പി​​യു​​ടെ വി​​ജ​​യ സ്വ​​പ്നം ത​​ല്ലി​​ക്കെ​​ടു​​ത്തി ആ​​റു വി​​ക്ക​​റ്റി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യം സ്വ​​ന്ത​​മാ​​ക്കി. അ​​ഭി​​ഷേ​​ക് നാ​​യ​​രു​​ടെയും വ​​ൽ​​സ​​ൽ ഗോ​​വി​​ന്ദി​​ന്‍റെ​​യും അ​​ർ​​ധ സെ​​ഞ്ചു​​റി​​ക​​ളാ​​ണ് കൊ​​ല്ല​​ത്തി​​ന്‍റെ വി​​ജ​​യ​​ത്തി​​ന് അ​​ടി​​ത്ത​​റ​​യാ​​യ​​ത്. സ്കോ​​ർ: ആ​​ല​​പ്പി റി​​പ്പി​​ൾ​​സ് 20 ഓ​​വ​​റി​​ൽ 186/3. കൊ​​ല്ലം സെയ്‌ലേഴ്സ് 17.4 ഓ​​വ​​റി​​ൽ 187/4.

ടോ​​സ് നേ​​ടി​​യ കൊ​​ല്ലം സെയ്‌ലേ ഴ്സ് ആ​​ല​​പ്പി റി​​പ്പി​​ൾ​​സി​​നെ ബാ​​റ്റിം​​ഗി​​ന​​യ​​ച്ചു. സ്കോ​​ർ ബോ​​ർ​​ഡി​​ൽ 19 റ​​ണ്‍​സു​​ള്ള​​പ്പോ​​ൾ കൊ​​ല്ല​​ത്തി​​ന്‍റെ ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. 20 പ​​ന്തി​​ൽ 10 റ​​ണ്‍​സെ​​ടു​​ത്ത ജ​​ല​​ജ് സ​​ക്സേ​​ന​​യു​​ടെ വി​​ക്ക​​റ്റാ​​ണ് ന​​ഷ്ട​​മാ​​യ​​ത്. തു​​ട​​ർ​​ന്ന് സ​​ച്ചി​​ൻ ബേ​​ബി- മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ കൂ​​ട്ടു​​കെ​​ട്ട് സ്കോ​​ർ മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​യി. 10 ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 68 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു ആ​​ല​​പ്പി.

ടീം ​​സ്കോ​​ർ 112ൽ ​​ആ​​ല​​പ്പി​​യു​​ടെ ര​​ണ്ടാം വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. 40 റ​​ണ്‍​സെ​​ടു​​ത്ത സ​​ച്ചി​​ൻ ബേ​​ബി​​യെ എ.​​ജി. അ​​മ​​ലി​​ന്‍റെ പ​​ന്തി​​ൽ എം.​​ഡി. നിധീ​​ഷ് ക്യാ​​ച്ചെ​​ടു​​ത്ത് പു​​റ​​ത്താ​​ക്കി. 17.3-ാം ഓ​​വ​​റി​​ൽ ആ​​ല​​പ്പു​​ഴ​​യു​​ടെ മൂ​​ന്നാം വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. ഒ​​ന്പ​​ത് പ​​ന്തി​​ൽ 14 റ​​ണ്‍​സു​​മാ​​യി നി​​ന്ന സി​​ബി​​നെ എം.​​ഡി. നി​​ധീ​​ഷ് ബൗ​​ൾ​​ഡ് ആ​​ക്കി. ഇ​​തി​​നി​​ടെ മൂ​​ന്നാം സീ​​സ​​ണി​​ലെ ആ​​ദ്യ സെ​​ഞ്ചു​​റി നേ​​ട്ട​​ത്തി​​ന് മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ അ​​വ​​കാ​​ശി​​യാ​​യി. 51 പ​​ന്തി​​ൽ ഏ​​ഴു സി​​ക്സും ആ​​റു ബൗ​​ണ്ട​​റി​​യും ഉ​​ൾ​​പ്പെ​​ടെ 100 റ​​ണ്‍​സു​​മാ​​യി അ​​സ്ഹ​​റു​​ദ്ദീ​​ൻ പു​​റ​​ത്താ​​കാ​​തെ നി​​ന്നു. അ​​സ്ഹ​​റു​​ദ്ദീ​​നു പി​​ന്തു​​ണ​​യു​​മാ​​യി 17 റ​​ണ്‍​സോ​​ടെ ടി.​​കെ. അ​​ക്ഷ​​യ് ആ​​യി​​രു​​ന്നു ഇ​​ന്നിം​​ഗ്സി​​ന്‍റെ അ​​വ​​സാ​​നം ക്രീ​​സി​​ൽ.

187 റ​​ണ്‍​സ് വി​​ജ​​യ ല​​ക്ഷ്യ​​വു​​മാ​​യി മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ കൊ​​ല്ല​​ത്തി​​ന്‍റെ സ്കോ​​ർ ആ​​റി​​ലെ​​ത്തി​​യ​​പ്പോ​​ൾ ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. ര​​ണ്ടു പ​​ന്തു നേ​​രി​​ട്ട അ​​രു​​ണ്‍ പൗ​​ലോ​​സ് റ​​ണ്‍​സൊ​​ന്നു​​മെ​​ടു​​ക്കാ​​തെ പു​​റ​​ത്താ​​യി. തു​​ട​​ർ​​ന്ന് അ​​ഭി​​ഷേ​​ക് ജെ. ​​നാ​​യ​​ർ-​​വ​​ൽ​​സ​​ൽ ഗോ​​വി​​ന്ദ് കൂ​​ട്ടു​​കെ​​ട്ട് കൊ​​ല്ല​​ത്തി​​ന്‍റെ സ്കോ​​ർ 100 ക​​ട​​ത്തി.

സ്കോ​​ർ 102ൽ ​​അ​​ർ​​ധ സെ​​ഞ്ചു​​റി​​യു​​മാ​​യി നി​​ന്ന അ​​ഭി​​ഷേ​​ക് ജെ. ​​നാ​​യ​​രു​​ടെ (52) വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. കൊ​​ല്ല​​ത്തി​​ന്‍റെ സ്കോ​​ർ 15-ാം ഓ​​വ​​റി​​ൽ 150 ക​​ട​​ന്നു. 53 പ​​ന്തി​​ൽ മൂ​​ന്നു സി​​ക്സും 11 ബൗ​​ണ്ട​​റി​​യും ഉ​​ൾ​​പ്പെടെ 93 റ​​ണ്‍​സ് നേ​​ടി​​യ വ​​ൽ​​സ​​ൽ ഗോ​​വി​​ന്ദി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിംഗാണ് കൊ​​ല്ല​​ത്തി​​ന്‍റെ സ്കോ​​ർ കു​​തി​​പ്പി​​ന് ചു​​ക്കാ​​ൻ പി​​ടി​​ച്ച​​ത്. കെ. ​​അ​​ജി​​നാ​​സി​​ന്‍റെ പ​​ന്തി​​ൽ അ​​ഭി​​ജി​​ത് പ്ര​​വീ​​ണ്‍ പി​​ടി​​ച്ചാ​​ണ് വ​​ൽ​​സ​​ലി​​നെ പു​​റ​​ത്താ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്ന് അ​​ർ​​ജു​​ൻ വേ​​ണു​​ഗോ​​പാ​​ലും (12) എം. ​​അ​​ർ​​ജു​​നും ചേ​​ർ​​ന്ന് കൊ​​ല്ല​​ത്തെ വി​​ജ​​യ​​ത്തി​​ൽ എ​​ത്തി​​ച്ചു.

Latest News

Corehub Up